സാമ്പത്തിക നയങ്ങളും കോർപ്പറേറ്റ് വൽക്കരണവും സാധാരണ മനുഷ്യന്റെ ജീവിതമാർഗം ഇല്ലാതെയാക്കുന്ന കാലത്തു തന്നെ കോർപ്പറേറ്റ് നിയന്ത്രിത രാഷ്ട്രീയ നേതാക്കളും മാധ്യമ പടുക്കളും സാമ്പത്തിക വളർച്ചയുടെ കുതിപ്പിനെ കുറിച്ച് വാചാലരാകുന്നു. ഒരായുസ്സില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 25 തൊഴിലുകള്‍ എടുക്കേണ്ടിവരുമെന്നും അത് പലപ്പോഴും കരാര്‍ തൊഴിലാകുമെന്നും ഡിട്രോയ്റ്റ് ഫ്രീപ്രസിനോട് വാള്‍സ്ട്രീറ്റ് വിദഗ്ധന്‍ മാരി ആന്‍ കെല്ലര്‍ പറഞ്ഞത് ഇതിന്റെയാകെ ഉപസംഹാരമാണ്. ആപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുകയാണ് തൊഴിൽ നഷ്ടം കൊണ്ട് നേട്ടം ആർക്കാണ് എന്നുള്ളത്.