ലോകത്ത് കലാപമുണ്ടാകുമ്പോൾ നാം ഉയർത്തിപ്പിടിക്കേണ്ടത് ചരിത്രത്തെയാണെന്നത് പ്രമുഖർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

കേരളത്തിൽ ശബരിമല ആചാരങ്ങളെ പിൻപറ്റി ബോധപൂർവ്വമുള്ള വർഗീയകലാപശ്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട സന്ദർഭത്തിലാണ് ശബരിമലയുടെ യഥാർഥചരിത്രമെഴുതി ജനങ്ങളെ അറിയിക്കുന്ന ഈ പുസ്തകം.

എങ്ങനെയാണ് അവർണ്ണദൈവത്തെ മാറ്റി ശബരിമലയിൽ സവർണ്ണദൈവത്തെ പ്രതിഷ്ഠിച്ചതെന്ന് നിരവധി തെളിവുകൾ നിരത്തി സമർത്ഥിച്ചിരിക്കുകയാണ് പുസ്തകത്തിൽ. നിലയ്ക്കൽ അമ്പലത്തിൽനിന്നും ലഭിച്ച വിഗ്രഹങ്ങളെയും പ്രാചീനനിർമ്മിതിയെയും ക്ഷേത്ര ശേഷിപ്പുകളെയും തെളിവുകളുടെ സഹായത്തോടെ പുസ്തകം പ്രതിപാദിക്കുന്നു.

മാളികപ്പുറവും പതിനെട്ട് പടികളും ഉണ്ടായ ചരിത്രവും പുസ്തകം വിവരിക്കുന്നു.

സിന്ധുനദീതടസംസ്കാരം പോലെ തന്നെ സവിശേഷമായ പമ്പാ നദീതട സംസ്കാരമാണിത്.

ശബരിമല മാത്രമല്ല, കുറവരുടെ മലനടകളും വടക്കുള്ള മടപ്പുരകളും നിരന്തരമായി ബ്രാഹ്മണിക്കൽ അധിനിവേശത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.